ബെംഗളൂരു: സിഗരറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച നാല് പേർ പിടിയിൽ. ബെംഗളൂരു കാടുഗോഡിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരായ വിശാൽ, ആകാശ്, സന്തോഷ്, സുരേന്ദർ എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹപ്രവർത്തകനും സുഹൃത്തുമായ ധനഞ്ജയ് ആണ് ആക്രമണത്തിനിരയായത്. വടികൾ, കല്ലുകൾ, ബെൽറ്റുകൾ, കത്തി എന്നിവ ഉപയോഗിച്ചാണ് പ്രതികൾ ധനഞ്ജയിനെ ആക്രമിച്ചത്.
സിഗരറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഹോട്ടൽ മുറിയിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയിൽപെട്ട ധനഞ്ജയ് ഇവരോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ഇയാളെ ആക്രമണത്തിനിരയാക്കുകയായിരുന്നു.ധനഞ്ജയ്‌യെ പ്രതികൾ അർദ്ധനഗ്നനാക്കിയാണ് മർദിച്ചത്. സംഭവത്തിൽ ഹോട്ടൽ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU| CRIME
SUMMARY: Youth attacked by friends over cigarette issue
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന…
ആലപ്പുഴ: മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല്…
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. പ്രതികളായ മുഹമ്മദ്…
തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…