ബെംഗളൂരു: സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. കനകപുരയിലെ വസന്തപുര ക്രോസിൽ വെച്ചാണ് സംഭവം. വജ്രഹള്ളി സ്വദേശി സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. സഞ്ജയും സുഹൃത്തും രാത്രി ഷിഫ്റ്റിനിടെ ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
ഈ സമയം കാറിലെത്തിയ യുവാവ് ഇവരോട് സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ സിഗരറ്റ് ആവശ്യമുണ്ടെങ്കിൽ സ്വയം വാങ്ങണമെന്നും തങ്ങൾ നക്കില്ലെന്നുണ്ട് സഞ്ജയ് പറഞ്ഞു. ഇതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് സഞ്ജയും സുഹൃത്തും പോകുന്നതിനിടെ പ്രതിയായ യുവാവ് വാഹനത്തിൽ പിന്തുടരുകയും ഇവരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.
ഇരുവരെയും നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സഞ്ജയുടെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Techie killed in Bangalore after refusing to give cigarette
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…
ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടിയുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ്…