ബെംഗളൂരു: വടക്കൻ കർണാടകയിലെ കലബുർഗിയിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കലബുർഗി പ്രഗതി കോളനി സ്വദേശി ശശികാന്ത് (25) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ബസവേശ്വര ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിലെ ജീവനക്കാരനാണ് ശശികാന്ത്. സംഭവത്തിൽ ബ്ലഡ് ബാങ്ക് ഉടമ ചന്ദ്രശേഖർ എം പാട്ടീലില്‍, ഇയാളുടെ സഹായികളായ ആദിത്യ മറാത്ത, ഓംപ്രകാശ് ഘോർവാദി, രാഹുൽ പാട്ടീൽ, അഷ്ഫാഖ് എന്നിവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഒളിവിലാണ്.
സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ചാണ് അഞ്ചംഗ സംഘം ശശികാന്തിനെ ക്രൂരമായി മർദ്ദിച്ചത്. വിദേശേത്തു നിന്നും എത്തിച്ച 1.40 ലക്ഷം രൂപ വിലയിള്ള സിഗരറ്റ് ശശികാന്ത് മോഷ്ടിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. ശശികാന്തിനെ കടയിൽ പൂട്ടിയിടുകയും സിഗരറ്റിൻ്റെ തുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി ശശികാന്തിനെ മോചിപ്പിച്ച് വീട്ടിലെക്കെത്തിച്ചെങ്കിലും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ശശികാന്തിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ദളിത് സംഘടനാ നേതാക്കളും ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിക്ക് പുറത്ത് മൃതദേഹവുമായി പ്രതിഷേധിച്ചു.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…