തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സ്ഥലത്ത് റഡാർ സിഗ്നൽ ലഭിച്ചെങ്കിലും പരിശോധനകൾ വിഫലം. സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. കെട്ടിടത്തിനകത്ത് ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചത്. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന.
എന്നാൽ നീണ്ട തിരച്ചിലിന് ഒടുവിൽ യാതൊന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. മുണ്ടക്കൈയിൽ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകുകയിരുന്നു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും. വയനാട് ദുരന്തത്തിൽ ഇതുവരെ 354 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെള്ളിയാഴ്ച നിലമ്പൂരില്‍ നിന്ന് 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ നിന്നായി മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.
TAGS: WAYANAD | LANDSLIDE
SUMMARY: No human presence found in spots of signals, rescue operation ended
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…