കൊച്ചി: ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ഇന്നലെ പോലീസ് മേധാവിക്ക് ഇ-മെയിലായാണ് യുവനടി പരാതി നൽകിയത്. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.മ്യൂസിയം പോലിസ് എടുത്ത കേസ് ഇന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഈ കേസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ആയിരിക്കും അന്വേഷിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന വിവരം നടി വെളിപ്പെടുത്തിയത്. 2016ൽ ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത് -നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലൈംഗികാരോപണത്തിന് പിന്നാലെ സിദ്ദിഖിന് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നു.
അതിനിടെ നടിക്കെതിരെ ആരോപണവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്റെ വാദം. തനിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് സിദ്ദിഖ് മോശമായി പെരുമാറിയത് എന്നായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ ചൈനയിലെ പഠനം പാതിവഴിയിലാക്കി മടങ്ങിയ പെണ്‍കുട്ടിയെ താന്‍ കാണുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട് എന്നാണ് സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നുണ്ട്.
നടിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് വരുത്താനുള്ള ശ്രമവും സിദ്ദിഖ് നടത്തുന്നുണ്ട്. ചൈനയില്‍ മെഡിസിന് പഠിക്കുമ്പോള്‍ സഹപാഠിയുടെ നഗ്‌നചിത്രമെടുത്തുവെന്ന ആരോപണം ഒരു ഫാഷന്‍ കോഡിനേറ്റര്‍ വഴി കേട്ടിട്ടുണ്ട് എന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം പറയുന്നത്. തന്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിദ്ദിഖ് ആരോപിച്ചു.
വ്യാജ പ്രചാരണത്തിന് വേണ്ടി ചിലര്‍ നടിയെ ഉപയോഗിച്ചു. ആരോപണമുന്നയിച്ച ശേഷം മാത്രമാണ് അവര്‍ക്ക് ശ്രദ്ധ ലഭിച്ചത്. നടിയുടെ ആരോപണത്തില്‍ ഡബ്ലിയു.സി.സിയും പ്രതികരിച്ചിട്ടില്ല. മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.
<BR>
TAGS : ACTOR SIDDIQUE | JUSTICE HEMA COMMITTEE
SUMMARY : A case was registered against Siddique for rape
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്) പരീക്ഷക്ക് ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ…
ആലപ്പുഴ: പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ്…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജയുടെ ഭാഗമായുള്ള ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറ്റും. കൊടിയേറ്റുദിവസം ഏരിയ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ വര്‍ണശബളമായ ഘോഷയാത്രയുണ്ടായിരിക്കും. 22-ന്…
ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ, ഒത്തുചേരലുകൾ, രാത്രി ആഘോഷങ്ങൾ എന്നിവ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി…
ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.…
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…