Categories: KARNATAKATOP NEWS

സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപിയുടെ ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കം

ബെംഗളൂരു: സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനാക്രോശയാത്രയ്ക്ക് മൈസൂരുവിൽ തുടക്കമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി യാത്ര ഉദ്ഘാടനംചെയ്തു. കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും ചാമുണ്ഡിക്ഷേത്രത്തിലെത്തി പൂജ നടത്തിയാണ് യാത്രതുടങ്ങിയത്. പൊതു കരാറുകളിലെ മുസ്ലിം സംവരണം, വിലക്കയറ്റം എന്നിവക്കെതിരെയാണ്‌ 16 ദിവസത്തെ പ്രതിഷേധ പദയാത്ര.

ആദ്യദിവസത്തെ യാത്ര എംഡിസിസി ബാങ്ക് സർക്കിളിൽനിന്ന് (ലാസ്കർ പോലീസ് സ്റ്റേഷൻ സർക്കിൾ) ആരംഭിച്ച് അശോക റോഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ബി.വൈ. വിജയേന്ദ്ര അധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, പ്രതിപക്ഷ നേതാവ് ആർ. അശോക്, മൈസൂരു എംപി യദുവീർ കൃഷ്ണദത്ത, ചലവാധി നാരായണസ്വാമി, ഗാവിന്ദ കരജോള, നളിൻ കുമാർ കട്ടീൽ, ഡോ. സി.എൻ. അശ്വത് നാരായണൻ, എൻ. രവികുമാർ, സി.ടി. രവി, ശ്രീരാമുലു, മുരുഗേഷ് നിരാണി, രാജേന്ദ്ര, എൻ. മഹേഷ് തുടങ്ങിയ നേതാക്കൾ ജാഥയിൽ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക്, മംഗളൂരു, ഉഡുപ്പി, ചിക്കമഗളുരു, ശിവമോഗ, ഉത്തര കന്നഡ ജില്ലകളിലായിരിക്കും പര്യടനം. തുടർന്ന് മധ്യ കർണാടകത്തിലും വടക്കൻ കർണാടകത്തിലും പര്യടനം നടത്തും. അവസാനഘട്ടത്തിലാണ് ബെംഗളൂരു മേഖലയിലെ ജില്ലകളിലെത്തുക. ബിജെപി സഖ്യകക്ഷിയായ ജനതാദളിനെ കൂട്ടാതെയാണ് നാല് ഘട്ടങ്ങളിലായി പ്രതിഷേധ പദയാത്ര.നടക്കുന്നത്. മെയ് 14ന്  ബെംഗളൂരുവിലാണ് സമാപനം.
<br>
TAGS : SIDDARAMIAH GOVERNMENT  | BJP PROTEST
SUMMARY : BJP’s rally against the Siddaramaiah government has started in Mysuru

Savre Digital

Recent Posts

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

23 minutes ago

തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു; അനില്‍ അക്കരക്കെതിരേ കേസ്

തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച്‌ തൃശൂർ കുന്നംകുളം…

2 hours ago

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടി രൂപയുടെ വസ്‌തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…

2 hours ago

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…

3 hours ago

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…

3 hours ago

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…

4 hours ago