Categories: KERALA

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 22ലേക്ക് മാറ്റി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മേയ് 22ലേക്ക് മാറ്റി. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ എട്ടുപേരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാനുള്ള സിദ്ധാർഥന്റെ അമ്മ ഷീബയുടെ ഹരജി കോടതി അംഗീകരിച്ചു.

അമ്മയുടെ ഭാഗം കൂടി കേട്ട ശേഷമാകും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. സിദ്ധാര്‍ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹരജിയില്‍ പറയുന്നു. ക്രൂരമായ ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ നേരിട്ടതെന്നും ഹരജിയില്‍ പറയുന്നുണ്ട്. സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും കേസില്‍ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും ഹരജിയില്‍ പറയുന്നു.

സിദ്ധാര്‍ഥന് ക്രൂരമര്‍ദം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Savre Digital

Recent Posts

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ ശിവപ്രകാശ് (40) എന്ന ബിക്ല ശിവ കൊല്ലപ്പെട്ട…

19 minutes ago

ഡോ.ബിജുവിന്റെ ‘പപ്പ ബുക്ക’ ഓസ്കറിലേക്ക്, പാപ്പുവ ന്യൂ ഗിനിയുടെ ആദ്യ ഔദ്യോഗിക എന്‍ട്രി

പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി ഒരു ചിത്രമെത്തുകയാണ്. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ…

40 minutes ago

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു. തട്ടിക്കൊണ്ടുപോകുന്നതിനിടെ…

1 hour ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന്…

2 hours ago

പരിപാടിക്കിടെ കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോ‍ര്‍ട്ട്

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…

3 hours ago

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ യുവതിയുടെ പീഡന പരാതി; കോടതി തള്ളിയ കേസിലാണ് പുതിയ പരാതിയെന്ന് സി കൃഷ്ണകുമാര്‍

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…

3 hours ago