കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസില്‍ താൽക്കാലികമായി പഠനം തുടരാമെന്നാണ് ഉത്തരവ്. എന്നാൽ ആര്‍ക്കും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ല.
ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടിയത്. കുറ്റാരോപിതരുടെ ഭാഗം നേരത്തെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല. പരിശോധന സമയത്ത് വിദ്യാര്‍ഥികള്‍ പോലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു. ഇവരുടെ ഭാഗം കൂടി കേട്ടശേഷം കമ്മിറ്റി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കും. ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീര്‍പ്പ് കൈക്കൊള്ളുക.
TAGS: KERALA | SIDHARTH DEATH
SUMMARY: University allows Accused in Sidharth death case to continue studies
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…