കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മേയ് 22ലേക്ക് മാറ്റി. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ എട്ടുപേരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാനുള്ള സിദ്ധാർഥന്റെ അമ്മ ഷീബയുടെ ഹരജി കോടതി അംഗീകരിച്ചു.
അമ്മയുടെ ഭാഗം കൂടി കേട്ട ശേഷമാകും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. സിദ്ധാര്‍ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹരജിയില്‍ പറയുന്നു. ക്രൂരമായ ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ നേരിട്ടതെന്നും ഹരജിയില്‍ പറയുന്നുണ്ട്. സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും കേസില്‍ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും ഹരജിയില്‍ പറയുന്നു.
സിദ്ധാര്‍ഥന് ക്രൂരമര്‍ദം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി: റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷകയായ യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസാണ് നിയമനടപടി തുടങ്ങിയത്.…
ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്. ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിലവില്‍…
ബെംഗളൂരു: കെഎൻഎസ്എസ് ശിവമൊഗ്ഗ കരയോഗം കുടുംബസംഗമം ശിവമൊഗ്ഗയിലെ സാഗർ റോഡിലുള്ള ശ്രീ ദ്വാരക കൺവെൻഷൻ എ സി ഹാളിൽ വെച്ച്…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിജിലന്റെ തിരോധാനത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ചുരുളഴിയുന്നു. യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് സുഹൃത്തുക്കളെന്ന്…
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍…
താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…