പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തില്‍ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. കേസില്‍ പ്രതികളുടെ എണ്ണം കൂടിയേക്കുമെന്ന് സൂചന. ഡല്‍ഹി എസ്.ഇ 2 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് സി.ബി.ഐ സംഘം സർവകലാശാലയില്‍ തെളിവെടുപ്പ് നടത്തിയത്. സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയും പരിശോധിച്ചു. കേസില്‍ നിലവിലെ 20 പ്രതികള്‍ക്കു പുറമെ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന സൂചനയാണ് സി.ബി.ഐ നല്‍കുന്നത്.
ഇതുവരെ പുറത്തുവന്നതിനു പുറമെ കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സി.ബി.ഐ ഇൻസ്‌പെക്ടർ സത്യപാല്‍ യാദവ് ആണ് അന്വേഷണ സംഘം തലവൻ.
The post സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…