തിരുവനന്തപുരം: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ”വിരുന്ന്” എന്ന മലയാള സിനിമയുടെ തിയേറ്റര്‍ കളക്ഷനില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ ആള്‍മാറാട്ടം നടത്തി തട്ടിയെന്ന് ആരോപണം. പരാതിയില്‍ കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ഷമീം മന്‍സിലില്‍ സുലൈമാന്‍ മകന്‍ ഷമീമിനെതിരെ കേസെടുത്തു.
നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അര്‍ജുന്‍ സര്‍ജ, ഗിരീഷ് നെയ്യാര്‍, നിക്കി ഗല്‍റാണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് ഗിരീഷ് നെയ്യാര്‍ നിര്‍മ്മിച്ച സിനിമയാണ് ‘വിരുന്ന്’. വിരുന്നിന്റെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തീയറ്ററുകാരെ തെറ്റിദ്ധരിപ്പിച്ചു ആള്‍മാറാട്ടം നടത്തിയാണ് 30 ലക്ഷത്തിലധികം രൂപ ഷമീം തട്ടിയെടുത്തതെന്നാണ് ആരോപണം. 72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനത്തിന്റെ ഓണര്‍ കൂടിയായ ഷമീം ഇതുപോലെ ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
TAGS : LATEST NEWS
SUMMARY : Police register case against youth who cheated 30 lakhs by pretending to be a movie distributor
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…