ബെംഗളൂരു: മുടങ്ങി കിടന്ന സിനിമയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകൻ ഭരത് നവുന്ദയ്ക്ക് എതിരെയാണ് താണ്ഡവ് റാം വെടിയുതിർത്തത്. ബെംഗളൂരുവിലെ മറ്റൊരു നിർമ്മാതാവിന്‍റെ ഓഫീസിൽ വെച്ചായിരുന്നു സംഭവം.
ജോഡി ഹക്കി, ഭൂമിഗേ ബന്ധ ഭഗവന്ത തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ള താണ്ഡവ് റാം, ദേവനാംപ്രിയ എന്ന കന്നഡ-തെലുങ്ക് ചിത്രത്തിന് 6 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ചിത്രത്തിൽ താണ്ഡവിന് പ്രധാനവേഷമാണ് സംവിധായകൻ വാഗ്ദാനം ചെയ്തിരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് രണ്ട് വർഷമായി നടന്നിരുന്നുവെങ്കിലും അടുത്തിടെ നിർത്തിവച്ചതിനാൽ താണ്ഡവ് റാം ഭരത്തിനോട് പണം തിരികെ ചോദിച്ചു.
എന്നാൽ വിഷയത്തെക്കുറിച്ച് ഇരുവരും നടത്തിയ ചർച്ച ഒടുവിൽ തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് താണ്ഡവ് റാം തന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ഭരതിന് നേരെ വെടിയുതിർത്തു. ഉന്നം തെറ്റിയതിനാൽ ഭരത് തലനാഴികയ്ക്ക് രക്ഷപെടുകയായിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: Actor Thandav Ram arrested trying to kill director
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…