കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും. എൻസിബിയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേർന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട അംഗങ്ങള്‍ പങ്കെടുത്തു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാർകോട്ടിക്സ് കണ്ട്രോള് ബ്യൂറോ സിനിമ സംഘടനകളുമായി ചർച്ച നടത്തിയത്.
ലഹരി ഉപയോഗം തടയാനുള്ള നടപടി ഉണ്ടാകണമെന്ന് എൻസിബി ആവശ്യപ്പെട്ടു.യോഗത്തില്‍ പൂർണ പിന്തുണ സിനിമാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സിനിമ താരങ്ങളെയും ടെക്നീഷൻ മാരെയും അടുത്തിടെ ലഹരി കേസുകളില്‍ പോലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കർശന നടപടികള്‍ എടുക്കാൻ നാർകോട്ടിക്സ് കണ്ട്രോള് ബ്യൂറോ കൂടി തീരുമാനം എടുത്തത്.
TAGS : LATEST NEWS
SUMMARY : Narcotics Control Bureau takes action against drug use in the film industry
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…