ബെംഗളൂരു: സിനിമ ടിക്കറ്റിനും ഒടിടി സബ്സ്ക്രിപ്ഷൻ ഫീസിനും സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. രണ്ട് ശതമാനം വരെയാണ് സെസ് ഈടാക്കുക. സംസ്ഥാനത്ത് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപീകരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്സ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ നിയമസഭയിൽ സർക്കാർ അവതരിപ്പിച്ചത്.
ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയതെന്ന് തൊഴിൽവകുപ്പുമന്ത്രി സന്തോഷ് എസ്. ലാഡ് അറിയിച്ചു. ഏഴ് അംഗങ്ങളുള്ള ക്ഷേമബോർഡ് രൂപീകരിക്കാനും ബിൽ നിർദേശിക്കുന്നുണ്ട്. കർണാടകയിൽ കലാകാരൻമാരും, സാങ്കേതികവിദഗ്ധരും ഉൾപ്പെടെ 2355 പേർ സിനിമാമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പുതിയ ബിൽ ഇവർക്കെല്ലാം പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
TAGS: KARNATAKA | CESS
SUMMARY: karnataka govt passes bill for cess in cinema tickets
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…