Categories: KARNATAKATOP NEWS

സിനിമ ടിക്കറ്റുകൾക്ക് സെസ്; തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്

ബെംഗളൂരു: സിനിമ ടിക്കറ്റുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. സിനിമ ടിക്കറ്റുകൾക്കും ഒടിടി സബ്സ്ക്രിപ്‌ഷനും രണ്ട് ശതമാനം സെസ് ചാർജ് ഏർപ്പെടുത്താൻ അടുത്തിടെ നിയമസഭ അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തെ 637 തിയറ്ററുകളിൽ 130 എണ്ണം അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. പുതിയ തീരുമാനം ഇതിനകം തന്നെ പ്രതിസന്ധിയിലായ തീയറ്റർ വ്യവസായത്തെ കൂടുതൽ അപകടത്തിലാക്കുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡൻ്റ് എൻ.എം. സുരേഷ് പറഞ്ഞു.

കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ്സ് (ക്ഷേമം) സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് സുരേഷ് ഇക്കാര്യം പറഞ്ഞത്. സെസ് ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്ന ബിൽ ജൂലൈ 23ന് നിയമസഭാ സമ്മേളനത്തിൽ പാസാക്കിയിരുന്നു. ഇത് നിയമമാകാൻ ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഇതിന് മുമ്പ് തന്നെ ബിൽ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിക്കുന്നത് അനിവാര്യമാണെങ്കിലും, നിർമ്മാതാക്കൾക്കും, തീയറ്റർ ഉടമകൾക്കും അത് ഭാരമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | CESS
SUMMARY: Karnataka film chamber opposes govt move to levy up to 2% cess

 

Savre Digital

Recent Posts

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു : ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ്…

10 minutes ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

1 hour ago

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

2 hours ago

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

2 hours ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

2 hours ago

കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…

2 hours ago