കൊച്ചി: സിനിമ മേഖലയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്തത് അപൂര്‍വം ചിലരെന്ന് സിനിമ നിര്‍മാതാവ് ലിബർട്ടി ബഷീർ. വ്യക്തിപരമായി ആളുകളെ ഇത്തരത്തില്‍ പിടിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, സിനിമ ഷൂട്ടിങ് ലോക്കേഷനില്‍ വന്ന് പരിശോധന നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് മുടങ്ങിയാല്‍ കോടികളുടെ നഷ്ടമാണുണ്ടാകുക.
ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. ആളുകളുടെ ഫ്ലാറ്റുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തുകയും ലഹരി പിടികുടുകയും ചെയ്യുന്നതിന് എതിരല്ല. ഇന്ത്യൻ സിനിമയില്‍ മുഴുവൻ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. മലയാളത്തില്‍ മാത്രമല്ല. അപൂര്‍വം ആളുകള്‍ മാത്രമാണ് സിനിമ മേഖലയില്‍ ലഹരി ഉപയോഗിക്കാത്തവരായിട്ടുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ആര്‍ട്ടിസ്റ്റുകള്‍, സംവിധായകര്‍, ടെക്നീഷ്യൻമാര് തുടങ്ങിയ ഭൂരിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നുണ്ട്. അവര്‍ മുറിയില്‍ പോയും രഹസ്യമായിട്ടുമൊക്കെ ഉപയോഗിക്കുന്നുണ്ടാകും. അതൊന്നും നിര്‍മാതാക്കള്‍ക്ക് തടയാനാകില്ല. അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനെ ലോക്കേഷനില്‍ വെച്ച് പിടികൂടുമ്പോൾ ആ സിനിമ തന്നെ മുടങ്ങുന്ന അവസ്ഥയുണ്ട്.
കുറഞ്ഞ അളവില്‍ കൈവശം വെച്ചാല്‍ ജാമ്യം കിട്ടുന്ന കുറ്റം മാത്രമാണ്. അതിനാല്‍ തന്നെ ഇതിന്റെ ഉപയോഗം വ്യാപകമാണ്. ഇപ്പോഴാണ് പുതിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാൻ തുടങ്ങിയത്. മുമ്പ് മദ്യം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. കൂടുതല്‍ അളവില്‍ ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയാല്‍ അതിലൊക്കെ കര്‍ശന നടപടി ഉണ്ടാകേണ്ടതുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
TAGS : LATEST NEWS
SUMMARY : There are few people in the film industry who do not use drugs; Liberty Basheer
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…