Categories: KERALATOP NEWS

സിപിഐഎമ്മിന് 89 അംഗ സംസ്ഥാന കമ്മിറ്റി; 17 പുതുമുഖങ്ങള്‍

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ 17 പുതുമുഖങ്ങളെ ഉള്‍പ്പെടെ 89 പേരെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആര്‍ ബിന്ദുവിനെയും സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്. കണ്ണൂരില്‍ നിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്‍റ് വസീഫും പുതുതായി സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചു. വിഭാഗീയതയെ തുടര്‍ന്ന് സൂസന്‍ കോടി സംസ്ഥാന സമിതിയില്‍ നിന്നും പുറത്തായി.

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് എംപി, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങള്‍.

സിപിഎം സംസ്ഥാന സമിതി അംഗങ്ങള്‍: 

പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, ടിഎം തോമസ് ഐസക്, കെകെ ശൈലജ, എളമരം കരീം, ടിപി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സിഎസ് സുജാത, പി സതീദേവി, പികെ ബിജു, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെപി സതീഷ് ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു, എംവി ജയരാജന്‍, പി ജയരാജന്‍, കെകെ രാഗേഷ്, ടിവി രാജേഷ്, എഎന്‍ ഷംസീര്‍, സികെ ശശീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍, ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍ പിള്ള, സി എം ദിനേശ്മണി, എസ് ശര്‍മ, കെ പി മേരി, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, കെ പി ഉദയബാനു, എസ് സുദേവന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ രാജഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എം എച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍?ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എഎ റഹിം, വി പി സാനു, ഡോ.കെ എന്‍ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍.
<br>
TAGS : CPM
SUMMARY : CPM state conference; 89-member state committee, 17 new faces

Savre Digital

Recent Posts

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു

കൊ​ച്ചി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു. ഇ​തോ​ടെ 19 കി​ലോ സി​ലി​ണ്ട​റി​ന് 1620 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മാ​സം…

1 hour ago

ബിഎൽഎ- പാകിസ്ഥാന്‍ സംഘർഷം; ബലൂചിസ്ഥാനിൽ 2 കമാൻഡോകൾ ഉൾപ്പടെ 9 പാക്‌ സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…

1 hour ago

എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…

2 hours ago

കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ്…

3 hours ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത്; ഷെഡ്യൂൾ പുറത്തിറക്കി, കെ.എസ്. ആര്‍ ബെംഗളൂരുവിന് പുറമേ കെ. ആര്‍ പുരത്തും സ്റ്റോപ്പ്, കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…

4 hours ago

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…

5 hours ago