സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. കെ ജി സത്യൻ – ഇടുക്കി, എം തങ്കദുരൈ – മൂന്നാർ, തിലോത്തമ സോമൻ, ലിസി ജോസ് – ഇടുക്കി എന്നിവരാണ് ജില്ല കമ്മിറ്റിയിലെ പുതുമുഖങ്ങൾ. രണ്ടാം തവണയാണ് വർഗീസ് ജില്ല സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ല സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
64-കാരനായ സി.വി. വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. രണ്ടാം തവണയാണ് വർഗീസ് ജില്ലാ സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.ചെള്ളക്കുഴിയിൽ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനിച്ചു. 18-ാം വയസ്സിൽ പാർടിയംഗമായി. 1980ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കൽ സെക്രട്ടറിയും ഇടുക്കി ഏരിയ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗമായി. ബഥേൽ സഹകരണ ആശുപത്രി സ്ഥാപകനാണ്.ഇടുക്കി മെഡിക്കൽ കോളേജ് എച്ച്എംസി അംഗവും ജൈവഗ്രാം ജില്ലാ സഹകരണസംഘം പ്രസിഡന്റുമാണ്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.
24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
<br>
TAGS : CPM | IDUKKI NEWS
SUMMARY : CV Varghese will continue as CPI(M) Idukki District Secretary.
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…