ബെംഗളൂരു: ബെംഗളൂരവിൽ സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം. രാമനഗര ഹരോഹള്ളിക്ക് സമീപം ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽസ് റിസോർട്ടിൽ ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. അത്ത്ബെലെ സ്വദേശിനി എൻ.രഞ്ജിതയാണ് (35) മരിച്ചത്. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ 18 സഹപ്രവർത്തകർക്കൊപ്പമാണ് രഞ്ജിത റിസോർട്ട് സന്ദർശിച്ചത്.
പ്രഭാതഭക്ഷണത്തിന് ശേഷം രഞ്ജിതയും മറ്റുള്ളവരും സിപ്‌ലൈൻ കേബിൾ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ കേബിൾ പൊട്ടി രഞ്ജിതയും മറ്റ് മൂന്ന് പേരും നിലത്തുവീണു. ഉടൻ തന്നെ ഇവരെ ദയാനന്ദ സാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിതയുടെ ജീവൻ രക്ഷിക്കാനായില്ല.
റിസോർട്ടിൽ കൃത്യമായ സുരക്ഷാ നടപടികളോ പ്രഥമ ശുശ്രൂഷാ കേന്ദ്രമോ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ ആരോപിച്ചു. ഇവരുടെ പരാതിയിൽ റിസോർട്ടിൻ്റെ ഉടമയ്ക്കും മാനേജർകുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മാനേജർ പുട്ട മധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…
കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…
ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട് കൃഷ്ണപ്രസാദ്, സെക്രട്ടറി…