Categories: BENGALURU UPDATES

സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരവിൽ സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം. രാമനഗര ഹരോഹള്ളിക്ക് സമീപം ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽസ് റിസോർട്ടിൽ ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. അത്ത്ബെലെ സ്വദേശിനി എൻ.രഞ്ജിതയാണ് (35) മരിച്ചത്. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ 18 സഹപ്രവർത്തകർക്കൊപ്പമാണ് രഞ്ജിത റിസോർട്ട് സന്ദർശിച്ചത്.

പ്രഭാതഭക്ഷണത്തിന് ശേഷം രഞ്ജിതയും മറ്റുള്ളവരും സിപ്‌ലൈൻ കേബിൾ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ കേബിൾ പൊട്ടി രഞ്ജിതയും മറ്റ്‌ മൂന്ന് പേരും നിലത്തുവീണു. ഉടൻ തന്നെ ഇവരെ ദയാനന്ദ സാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിതയുടെ ജീവൻ രക്ഷിക്കാനായില്ല.

റിസോർട്ടിൽ കൃത്യമായ സുരക്ഷാ നടപടികളോ പ്രഥമ ശുശ്രൂഷാ കേന്ദ്രമോ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ ആരോപിച്ചു. ഇവരുടെ പരാതിയിൽ റിസോർട്ടിൻ്റെ ഉടമയ്ക്കും മാനേജർകുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മാനേജർ പുട്ട മധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Savre Digital

Recent Posts

ശിവമൊഗ്ഗ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് ശിവമൊഗ്ഗ കരയോഗം കുടുംബസംഗമം ശിവമൊഗ്ഗയിലെ സാഗർ റോഡിലുള്ള ശ്രീ ദ്വാരക കൺവെൻഷൻ എ സി ഹാളിൽ വെച്ച്…

15 minutes ago

വിജില്‍ തിരോധാനക്കേസ്; കാണാതായ യുവാവിനെ കുഴിച്ചിട്ടെന്ന് കണ്ടെത്തല്‍, സുഹൃത്തുക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിജിലന്റെ തിരോധാനത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ചുരുളഴിയുന്നു. യുവാവിനെ കൊന്ന് കുഴിച്ച്‌ മൂടിയത് സുഹൃത്തുക്കളെന്ന്…

26 minutes ago

നിമിഷപ്രിയയുടെ മോചനം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍…

30 minutes ago

താമരശ്ശേരി ചുരത്തില്‍ കൂട്ട അപകടം; ഏഴു വാഹനങ്ങള്‍ തകര്‍ന്നു

താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച്‌ അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…

57 minutes ago

ചിത്രരചന മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത…

1 hour ago

കേരളസമാജം ബെംഗളൂരു നോര്‍ത്ത്‌ വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത്‌ വെസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികള്‍ ആര്‍. മുരളീധര്‍ - പ്രസിഡന്‍റ്‌ മാതൂകുട്ടി ചെറിയാന്‍-…

1 hour ago