Categories: EDUCATIONTOP NEWS

സിബിഎസ്‌ഇ ബോർഡ് പരീക്ഷ; പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ രണ്ട് തവണ

ന്യൂഡൽഹി: പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് വർഷത്തിൽ രണ്ട് അവസരം നൽകാൻ സി ബി എസ് സി. നിലവിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി വർഷത്തിൽ ഒരു തവണയാണ് ഈ പരീക്ഷകൾ നടത്തുന്നത്. ഇതിന് പകരം രണ്ട് അവസരം ലഭ്യമാക്കാനാണ് ധാരണ. മാറ്റം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സി ബി എസ് സി ഉന്നതരും ചർച്ചകൾ പൂർത്തീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയിലായിരുന്നു ചർച്ച. അടുത്ത വർഷം മുതൽ ഈ സമ്പ്രദായം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഒരു അദ്ധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് രണ്ടുതവണ ബോർഡ് പരീക്ഷകൾ എഴുതാൻ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെ പരിഗണിക്കുക ഇതിലെ മികച്ച സ്കോറായിരിക്കും.

പരീക്ഷകൾ രണ്ടുതവണയാക്കുന്നത് സംബന്ധിച്ച് മുൻപ് തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തത വരുത്തിയിരുന്നു. നാഷൺൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പരീക്ഷകളെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) മാതൃകയിൽ കുറ്റമറ്റതാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എൻടിഎയുടെ നവീകരണത്തിനായി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു.

പരീക്ഷാ പരിഷ്‌കാരങ്ങൾക്ക് പുറമേ 2026-27 അദ്ധ്യയന വർഷം മുതൽ ബോർഡുമായി അഫിലിയേ​റ്റ് ചെയ്തിട്ടുളള 260 വിദേശ സ്‌കൂളുകൾക്കായി സിബിഎസ്ഇ ആഗോള പാഠ്യപദ്ധതി (Global Curriculum for Foreign Schools) പുറത്തിറക്കും. ഇന്ത്യൻ വിദ്യാഭ്യാസ മൂല്യങ്ങളെ ആഗോള തലത്തിലെ മികച്ച രീതികളുമായി യോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും പദ്ധതി. പാഠ്യപദ്ധതിയിൽ പ്രധാന ഇന്ത്യൻ വിഷയങ്ങളും ഉൾപ്പെടുത്തും.
<br>
TAGS : CBSE EXAM | EDUCATION
SUMMARY : CBSE board exams for classes 10 and 12 to be held twice from next year

Savre Digital

Recent Posts

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

1 hour ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

1 hour ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

8 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

9 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

9 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

10 hours ago