Categories: KERALATOP NEWS

സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍, മൂന്നാം പ്രതിയെ വെറുതെ വിട്ടു

ആലപ്പുഴ:  കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ സിയാദ് വധക്കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്മാൻ, രണ്ടാം പ്രതി ഷഫീക്ക് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി മുൻസിപ്പൽ കൗൺസിലറും കോൺഗ്രസ് നേതാവുമായ കാവിൽ നിസാമിനെ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഏപ്രില്‍ 9ന് മാവേലിക്കര അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (3) ജഡ്ജി എസ്എസ് സീന വിധിക്കും.

കായംകുളം വൈദ്യന്‍ വീട്ടില്‍ തറയില്‍ സിയാദിനെ 2020 ഓഗസ്റ്റ് 18ന് രാത്രി 10 നാണ് ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം വെച്ച് സിയാദിനെ കുത്തി കൊലപ്പെടുത്തിയത്.

കേസില്‍ മൂന്നാം പ്രതിയായിരുന്ന കായംകുളം നഗരസഭ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നൗഷാദിനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതായിരുന്നു നൗഷാദിനെതിരായ കേസ്. തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിന് പ്രതിയായ ഷമോന്‍ വിചാരണക്കിടെ ഒളിവില്‍ പോയി. 4 ദ്യക്സാക്ഷികള്‍ ഉള്‍പ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 104 രേഖകളും 27 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

The post സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍, മൂന്നാം പ്രതിയെ വെറുതെ വിട്ടു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

തടവുകാരില്‍ നിന്ന് കൈക്കൂലി; ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…

24 minutes ago

ഡ്രോണ്‍ ഉപയോഗിച്ച്‌ നിയമവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തി; മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി

കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…

48 minutes ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…

2 hours ago

ഗര്‍ഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്നു; യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…

2 hours ago

അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…

3 hours ago

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…

4 hours ago