Categories: TOP NEWS

സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്.

വ്യോമാക്രമണത്തില്‍ എംബസിയുടെ കോണ്‍സുലേറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മുഹമ്മദ് റസ സഹേദി, ബ്രിഗേഡ് ജനറല്‍ മുഹമ്മദ് ഹാദി ഹാജി റാഹിമി, തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

8 ഇറാനിയന്‍ പൗരന്മാരും, രണ്ട് സിറിയന്‍ പൗരന്മാരും ഒരു ലബനീസ് പൗരനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എഫ് 35 ഫൈറ്റര്‍ ജെറ്റ് ആണ് ആക്രമണം നടത്തിയതെന്നും ആറ് മിസൈലുകള്‍ കെട്ടിടത്തിന് നേരെ തൊടുത്തുവെന്നും സിറിയയിലെ ഇറാന്‍ അംബാസഡര്‍ പ്രതികരിച്ചു. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

The post സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു appeared first on News Bengaluru.

Savre Digital

Recent Posts

കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…

41 minutes ago

വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…

1 hour ago

കാളികാവിനെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍; വെടിവെച്ച് കൊല്ലണം എന്ന് നാട്ടുകാര്‍

മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ്…

2 hours ago

കോഴിക്കോട് കളിക്കുന്നതിനിടെ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങി; നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്സ്

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ്‌ മിഷീന്റെ…

2 hours ago

നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ്…

2 hours ago