ടെഹ്‌റാന്‍: സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്.
വ്യോമാക്രമണത്തില്‍ എംബസിയുടെ കോണ്‍സുലേറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മുഹമ്മദ് റസ സഹേദി, ബ്രിഗേഡ് ജനറല്‍ മുഹമ്മദ് ഹാദി ഹാജി റാഹിമി, തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
8 ഇറാനിയന്‍ പൗരന്മാരും, രണ്ട് സിറിയന്‍ പൗരന്മാരും ഒരു ലബനീസ് പൗരനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എഫ് 35 ഫൈറ്റര്‍ ജെറ്റ് ആണ് ആക്രമണം നടത്തിയതെന്നും ആറ് മിസൈലുകള്‍ കെട്ടിടത്തിന് നേരെ തൊടുത്തുവെന്നും സിറിയയിലെ ഇറാന്‍ അംബാസഡര്‍ പ്രതികരിച്ചു. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
The post സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു appeared first on News Bengaluru.
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…