ബെംഗളൂരു: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ബാംഗ്ലൂര്‍ കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ വിജയിച്ചു. ഒരാള്‍ക്ക് ഐ.എ.എസും, രണ്ടു പേര്‍ക്ക് ഐ.പി.എസും രണ്ടു പേര്‍ക്ക് ഐ.ആര്‍.എസും ലഭിക്കും.
കോഴിക്കോട് മേപ്പയൂര്‍ നന്ദനത്തില്‍ രാജന്‍-ഗീത ദമ്പതികളുടെ മകനും ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ അശ്വന്ത് രാജ് ( റാങ്ക് 577) ആണ് മലയാളികള്‍ക്ക് അഭിമാനമായി വിജയം വരിച്ചത്. ആര്‍. യശസ്വിനി (379), എ.മോണിക്ക (487),റാണു ഗുപ്ത (536), മേഘ്‌ന.കെ.റ്റി(721) എന്നിവരാണ് മറ്റു ജേതാക്കള്‍. ഇവര്‍ക്കു പുറമേ തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഗ്രൂപ്പ് ഒന്ന് പരീക്ഷയില്‍ പതിനാലാം റാങ്കോടെ ശ്രീരാമചന്ദ്രനും വിജയം കൈവരിച്ചു.
2011-ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും ഇതുവരെ 155 പേര്‍ വിജയം നേടി. കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഗോപകുമാർ ഐ.ആർ.എസിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള പരിശീലനം ഏപ്രില്‍ 28 ന് ആരംഭിക്കുമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ഫോണ്‍: 8431414491
The post സിവില്‍ സര്‍വീസ് പരീക്ഷ; കേരള സമാജം ഐ.എ.എസ് അക്കാദമിക്ക് മികച്ച വിജയം appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…