സി.എം. ഇബ്രാഹിമിൻ്റെ മകൻ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് മുൻ അധ്യക്ഷനുമായ സി.എം. ഇബ്രാഹിമിൻ്റെ മകൻ സി.എം. ഫയസ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ആസ്ഥാനത്ത് വച്ച് മുഖ്യമന്ത്രി സിദ്ധരാമ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ് സ്ഥാനാർഥിയായി ബീദറിലെ ഹമ്നാബാദിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ജെഡിഎസ് – ബി ജെപി സഖ്യത്തിനെതിരെ പാർട്ടിയിൽ പ്രതിഷേധിച്ചതിന് സി.എം ഇബ്രാഹിമിനെ അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. സി.എം. ഇബ്രാഹിമും കോൺഗ്രസിൽ തിരിച്ചെത്തുമെന്നാണ് വാർത്തകൾ. ബി.ജെ.പി. മുൻ മന്ത്രി ആർ. ശങ്കര്‍, ജെഡിഎസ് നേതാക്കളായ  ഗോവിന്ദരാജ്, ബോറെഗൗഡ,  പ്രേമ മഹാലിംഗപ്പ, വാണി ശിവറാം എന്നിവരും വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നു.

The post സി.എം. ഇബ്രാഹിമിൻ്റെ മകൻ കോൺഗ്രസിൽ ചേർന്നു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…

25 minutes ago

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…

1 hour ago

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…

2 hours ago

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…

3 hours ago

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…

3 hours ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…

4 hours ago