Categories: KERALATOP NEWS

സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു

സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ വി രാമകൃഷ്ണൻ അന്തരിച്ചു. പാലക്കാട്ടെ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അനാരോഗ്യം മൂലം വിശ്രമത്തിലായിരുന്നു. ദേശാഭിമാനി ബാലരംഗത്തിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ദേശാഭിമാനി ബാലരംഗം ഉത്തര മേഖലാ പ്രസിഡന്റായി. 1969 ല്‍ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) അംഗമായി. കപ്പൂർ ലോക്കല്‍ കമ്മിറ്റി അംഗം. കെഎസ് വൈഎഫ് ഒറ്റപ്പാലം താലൂക്ക് കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ തൃത്താല മണ്ഡലം സെക്രട്ടറി, 1972 മുതല്‍ 79 വരെ സിപിഐ എം പാലക്കാട് ജില്ലാ കമിറ്റി ഓഫീസ് സെക്രട്ടറി, 1980 ല്‍ പാലക്കാട് ഏരിയാ കമ്മിറ്റി അംഗം, 1981 ല്‍ സിപിഐ എം അട്ടപ്പാടി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവർത്തനം. പിന്നീട് മലമ്പുഴ- പുതുശ്ശേരി, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളില്‍ ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചു.

കർഷകസംഘം പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടർന്ന് സംസ്ഥാന ജോ. സെക്രട്ടറി. 2009 മുതല്‍ 2021 വരെ കർഷ കസംഘം സംസ്ഥാന സെക്രട്ടറി, എ ഐ കെ സി, സി കെ സി അംഗം, സി കെ സി എക്സ്സിക്യൂട്ടിവ് അംഗമായി പ്രവർത്തിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

നിലവില്‍ കർഷകസംഘം സംസ്ഥാന ക വൈസ് പ്രസിഡൻ്റ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം. പഴയ പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുമാരനെല്ലൂരില്‍ 1950 ഏപ്രില്‍ 8 ന് ജനനം. പിതാവ്: കുണ്ടു കുളങ്ങരവളപ്പില്‍ രാമൻ. മാതാവ്: അമ്മു. കുമാരനെല്ലൂർ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനം . തുടർന്ന് സംസ്‌കൃത പഠനം. നിലവില്‍ കണ്ണാടി കണ്ണമ്പരിയാരത്ത് താമസം.

The post സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…

33 minutes ago

പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…

34 minutes ago

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

1 hour ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…

2 hours ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

3 hours ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

4 hours ago