Categories: BENGALURU UPDATES

സി.ബി.എസ്.ഇ. പരീക്ഷ; മികച്ചനേട്ടവുമായി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ, മൂന്ന് സ്കൂളുകള്‍ക്ക് 100% വിജയം

ബെംഗളൂരു : സി.ബി.എസ്.ഇ. പത്ത്, 12 ക്ലാസ് പരീക്ഷയില്‍ മികച്ചനേട്ടവുമായി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ. മേദരഹള്ളി ശ്രീഅയ്യപ്പാ എജ്യുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സി.ബി.എസ്.ഇ. സ്കൂള്‍,. കൈരളി കലാസമിതിയുടെ കീഴിലുള്ള കൈരളീനിലയം സെൻട്രൽ സ്കൂള്‍, കേരളസമാജം ദൂരവാണിനഗർ നടത്തുന്ന ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നിവ നൂറുശതമാനം വിജയം കൊയ്തു.

മേദരഹള്ളി ശ്രീഅയ്യപ്പാ എജ്യുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സി.ബി.എസ്.ഇ. സ്കൂളിൽ പത്താംക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 50 പേർ ഡിസ്റ്റിങ്ഷനും 70 പേർ ഫസ്റ്റ് ക്ലാസും 30 പേർ സെക്കൻഡ് ക്ലാസും അഞ്ചുപേർ തേഡ് ക്ലാസും നേടി. കെ.എസ്. ദീക്ഷിത 95.8 ശതമാനം മാർക്കോടെ ഒന്നാമതെത്തി. പി. തനുശ്രീ (95.4 ശതമാനം), എസ്. അനുസ്മയ (95.2 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. 12 -ാം ക്ലാസ് പരീക്ഷയെഴുതിയ മൂന്ന്‌ വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും രണ്ടുപേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. സയൻസ് വിഭാഗത്തിൽ സിദ്ധാർഥ് സുനിൽ (88.6 ശതമാനം), പി. ഗോകുൽ കൃഷ്ണ (81.4), കെ. ആതിര (72) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോമേഴ്‌സിൽ നെബിൻ ബിനോജ് (79.4), അനുഷ്‌ക അവസ്തി (72.4), ഷാൽവിൽ ഷൈലേശ് (71.8) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.

കൈരളീ നിലയം സെൻട്രൽ സ്കൂൾ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ തുടർച്ചയായ 12-ാം വർഷമാണ് നൂറുശതമാനം വിജയം നേടുന്നത്. ഇത്തവണ 48 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനും 28 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 97 ശതമാനം മാർക്കോടെ ടി. പദ്മപ്രിയ സ്കൂളിൽ ഒന്നാമതെത്തി. ദീപ്ഷ കൃഷ്ണൻ, ജസ്ലീൻ കൗർ എന്നിവർക്ക് 95.4 ശതമാനം മാർക്കും വി. ലാസ്യ, ബി. ദീക്ഷ എന്നിവർക്ക് 94.2 ശതമാനം മാർക്കും ലഭിച്ചു.

ദൂരവാണിനഗർ ജൂബിലി ഹൈസ്കൂളിൽ പത്താംക്ലാസ് പരീക്ഷയെഴുതിയ 27 പേർക്ക് ഡിസ്റ്റിങ്ഷനും 29 പേർക്ക് ഫസ്റ്റ് ക്ലാസും 15 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. 97.8 ശതമാനം മാർക്ക് നേടിയ പി.എ. റിയ സ്കൂളിൽ ഒന്നാമതെത്തിയത്. അനന്യ രാജേഷ് (97.2), സോഹൻ ഭട്ട് (96.2) എന്നിവർ രണ്ടും മൂന്നും സ്ഥാനംനേടി.

Savre Digital

Recent Posts

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

21 minutes ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

1 hour ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

2 hours ago

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…

3 hours ago

തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നിഷേധിച്ചെന്നാരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ന​യ്‌​കോ​ട്ട​ല വാ​ര്‍​ഡി​ലെ ശാ​ലി​നി​യാ​ണ് കൈ…

4 hours ago