ബെംഗളൂരു: ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ മതേതര ജനാധിപത്യ സഖ്യം കെട്ടിപ്പെടുത്തുകൊണ്ട് ഫാസിസത്തിന്റെ മുന്നേറ്റത്തിനനെതിരെ ചെറുത്തുനിൽപ്പ് സാധ്യമാക്കാൻ പടപൊരുതിയ ശക്തനും ധിഷണാശാലിയുമായ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ കലിസ്റ്റസ്, സെക്രട്ടറി മുഹമ്മ് കുനിങ്ങാട് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംശുദ്ധ രാഷ്ട്രീയ ജീവിതത്തിന്റെ സിംഹഭാഗവും അധസ്ഥിതനും അധ്വാനിക്കുന്നവർക്കുമായി നീക്കിവെച്ച യെച്ചൂരി അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും വ്യക്തവും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച വിപ്ലവകാരിയെന്ന നിലയിൽ രാജ്യം എന്നും ഓർമ്മിക്കുന്ന വ്യക്തിത്വമായി അവശേഷിക്കുമെന്ന് റൈറ്റേഴ്സ് ഫോറം പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പടപൊരുതുന്ന മതേതര ചേരിക്ക് സീതാറാം യെച്ചൂരിയുടെ വിയോഗം തീരാനഷ്ടമാണെന്നതിൽ സന്ദേഹമില്ല – റൈറ്റേഴ്സ് ഫോറം അഭിപ്രായപ്പെട്ടു.
<Br>
TAGS: SITHARAM YECHURI
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…