കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക അതിക്രമ കേസ്. കൊച്ചിയിലെ സീരിയല്‍ ചിത്രീകരണത്തിന് ഇടയില്‍ ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്.
ഫ്ലവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന സിറ്റ്കോമായ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയല്‍ മേഖലയില്‍ മാത്രമല്ല സിനിമകളിലും സജീവമാണ് ഇരുവരും. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
നടിയുടെ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീരിയല്‍ ഷൂട്ടിംഗിനിടെ ഇവർ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താൻ ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലില്‍ നിന്നും പിൻമാറി. കേസില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Serial actress sexual harassment complaint; Case against Biju Sopanam and S.P. Sreekumar
ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീർ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു…
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍…
പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…