ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപി എംപി പാർട്ടി വിട്ടു. കൊപ്പാളിൽ നിന്നുള്ള ബിജെപി എം.പി. സംഗണ്ണ കാരാടിയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. ബി.ജെ.പിയുടെ കർണാടക അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രക്ക് കരാടി രാജിക്കത്ത് നൽകി. ബുധനാഴ്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് തവണയും സംഗണ്ണ എംപിയായിരുന്നു. ഇത്തവണ ടിക്കറ്റ് നിഷേധിച്ചതിൽ അതൃപ്തിയിലായിരുന്നു. പാർട്ടി നേതാക്കളായ ബിഎസ് യെദ്യൂരപ്പ, പ്രഹ്ലാദ് ജോഷി, ബസവരാജ് ബൊമ്മൈ, വിജയേന്ദ്ര തുടങ്ങിയവർ ബെംഗളൂരുവിൽ അദ്ദേഹവുമായി ചർച്ച നടത്തി, പാർട്ടി സ്ഥാനാർത്ഥിയായ ഡോ. ബസവരാജിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംഗണ്ണ പങ്കെടുത്തെങ്കിലും പിന്നീട് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. താൻ എം.പി. ആയിരിക്കെ കൊപ്പാളിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയിട്ടും തനിക്ക് അവസരം നിഷേധിച്ചത് നീതീകരിക്കാനാവത്തതാണെന്ന് സംഗണ്ണ പറഞ്ഞു.
The post സീറ്റ് ലഭിച്ചില്ല; ബിജെപി എംപി രാജിവെച്ചു appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…