Categories: TOP NEWSWORLD

സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ.സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ജിമി കൂട്ടിച്ചേര്‍ത്തു.

അതേസമയം ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തുവന്ന പുതിയ ചിത്രം ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. സുനിത വില്യസും ബച്ച് വില്‍മോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിലെ സുനിത വില്യംസിന്റെ രൂപമാണ് അതിന് കാരണമായത്. സുനിതയുടെ ശരീരം വല്ലാതെ മെലിഞ്ഞതായും കവിളുകള്‍ ഒട്ടിയതായും ചിത്രത്തില്‍ കാണുന്നു. ദീര്‍ഘകാല ബഹിരാകാശ വാസം സുനിത വില്യസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ടോ എന്ന ആശങ്ക ഇതോടെ ഏറിയിരിക്കുകയാണ്. സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു.

മര്‍ദ്ദം ക്രമീകരിച്ച കാബിനിലാണെങ്കിലും വളരെയധികം ഉയരത്തില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മര്‍ദങ്ങള്‍ സുനിത വില്യംസ് അനുഭവിക്കുന്നുണ്ടാവുമെന്നാണ് ചിത്രം നല്‍കുന്ന സൂചനയെന്ന് സിയാറ്റിലിലെ ശ്വാസകോശരോഗ വിദഗ്ദ്ധന്‍ ഡോ. വിനയ് ഗുപ്ത ഡെയ്‌ലി മെയിലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.ചിത്രം കാണുമ്പോള്‍ സുനിത വില്യംസ് കലോറി അപര്യാപ്തത നേരിടുന്നതായി തോന്നുന്നുണ്ടെന്നും ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നഷ്ടമാകുന്നത് കൊണ്ടായിരിക്കാം എതെന്നും ഡോ. ഗുപ്ത പറഞ്ഞു.

ശരീരഭാരം നഷ്ടമാവുന്നതിന്റെ സ്വാഭാവിക ലക്ഷണമാണ് കവിളുകള്‍ കുഴിയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കുറച്ച് നാളുകളായി അവര്‍ ഭക്ഷണം കുറച്ചിട്ടുണ്ടാവുമെന്നും ബഹിരാകാശത്തെ ഭാരമില്ലായ്മയില്‍ ജീവിക്കുന്നതിനും ശരീര താപം നിലനിര്‍ത്തുന്നതിനുമായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ഈ വര്ഷം ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ഇപ്പോള്‍ 150 ദിവസത്തോളമായി ബഹിരാകാശത്ത് തുടരുകയാണ് ഇരുവരും.
<br>
TAGS : NASA | SUNITA WILLIAMS | STAR LINER
SUMMARY : NASA says Sunita Williams’ health satisfactory; But raising concern, new pictures are out

Savre Digital

Recent Posts

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. ഓഗസ്റ്റ്10 വരെ കോറമംഗലയിലുള്ള സെന്റ്…

22 minutes ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

39 minutes ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

57 minutes ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

1 hour ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

3 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

3 hours ago