സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും. എല്ലാ വര്‍ഷവും അണക്കെട്ടില്‍ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് നടപടി.
കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്ന് ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ്, ചീഫ് എന്‍ജിനീയര്‍ ആര്‍ പ്രിയേഷ് എന്നിവരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍ എന്നിവരും അംഗങ്ങളാണ്.
2023 മാര്‍ച്ചിലാണ് സമിതി അവസാനമായി അണക്കെട്ടില്‍ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിന്റെ അവസ്ഥയും സംഘം പരിശോധിക്കും. തുടര്‍ന്ന് സംഘം കുമളിയില്‍ യോഗം ചേരും.
TAGS: MULLAPERIYAR| KERALA| SUPREME COURT|
SUMMARY: The committee appointed by the Supreme Court will inspect the Mullaperiyar dam today
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…