തിരുവനന്തപുരം: തീയേറ്ററില്‍ നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തീയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.
മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുന്നു. നേരത്തെ ഗുരുവായൂർ അമ്പല നടയില്‍ സിനിമയും സമാന രീതിയില്‍ മൊബൈലില്‍ പകർത്തിയതും ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കാക്കനാട് സൈബർ സ്റ്റേഷനില്‍ എത്തിച്ചു.
ഗുരുവായൂരമ്പലനടയില്‍ റിലീസ് ചെയ്‌ത് രണ്ടാം ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനില്‍ ഇരുന്ന് ചിലർ വ്യാജ പതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് നിർമാതാക്കളില്‍ ഒരാളായ സുപ്രിയ മേനോൻ കാക്കനാട് സൈബർ പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.
TAGS : FILM | PIRACY | KERALA
SUMMARY : Supriya Menon’s Complaint; The gang that releases fake versions of movies has been arrested
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…