Categories: KERALATOP NEWS

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തതോടെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി. ഈ മാസം ആദ്യം വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. സുപ്രീം കോടതി ബെഞ്ചില്‍ കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ലെന്ന് കൊളീജിയം പരിഗണിച്ചതിന് പിന്നാലെയാണ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചത്.

ജസ്റ്റിസ് സി ടി രവികുമാർ കഴിഞ്ഞയാഴ്‌ച വിരമിച്ചതോടെ കേരളത്തില്‍ നിന്നുള്ള ഒരു ജഡ്‌ജിയും സുപ്രീം കോടതിയില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇതിനുപിന്നാലെയാണ് സുപ്രീം കോടതി ജഡ്‌ജിയായി വിനോദ് ചന്ദ്രനെ നിയമിച്ചത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ.

കേരളത്തില്‍ നിയമബിരുദം നേടിയ ജസ്റ്റിസ് 1991 ലാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. നികുതിയിലും പൊതു നിയമത്തിലും വിദഗ്ധനായ അദ്ദേഹം 2007 മുതല്‍ 2011 വരെ കേരള സർക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായും (ടാക്‌സ്) സേവനമനുഷ്ഠിച്ചു.

2023 മാർച്ച്‌ 29 ന് പട്‌നയിലെ ഹൈക്കോടതി ഓഫ് ജുഡീഷ്യറിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു. 11 വർഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്‌ജിയായും ഒരു വർഷത്തിലേറെയായി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Justice K Vinod Chandran took oath as Supreme Court judge

Savre Digital

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

7 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

7 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

7 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

8 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

8 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

9 hours ago