ബെംഗളൂരു: നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന നടക്കുന്നതിനാൽ ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകൾ ഒക്ടോബർ മൂന്നിന് ഭാഗികമായി തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസ് തടസപ്പെടുക.
ഈ സമയങ്ങളില്‍ നാഗസാന്ദ്ര, പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവെക്കും. പീനിയ ഇൻഡസ്ട്രിയൽ ഏരിയ, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടക്കും. പർപ്പിൾ ലൈനിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro services to be partially curtailed on Oct 3 due to statutory safety inspection
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…