ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിര്‍ധനരായ ഭവനരഹിതര്‍ക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നടപ്പാക്കുന്ന ‘സുവര്‍ണ ഭവനം’ പദ്ധതിക്ക് ബെംഗളൂരുവില്‍ തുടക്കമായി. എസ് ജി പാളയ സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിഡിഎ മുന്‍ ചെയര്‍മാന്‍ കെ മത്തായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ സമര്‍പ്പണം പ്രൊജക്റ്റ് ഷെല്‍ട്ടര്‍ ഡയറക്ടര്‍ റവ. ഫാദര്‍ ജോര്‍ജ് കണ്ണന്താനം നിര്‍വഹിച്ചു.
സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് രാജന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസഫ്, സുവര്‍ണ ഭവനം പദ്ധതി ചെയര്‍മാന്‍ ബിജു കോലംകുഴി, ചീഫ് കോര്‍ഡിനേറ്റര്‍ കെ പി ശശിധരന്‍, കോറമംഗല സോണ്‍ ചെയര്‍മാന്‍ മധു മേനോന്‍,എസ്.ജി. പാളയ വാര്‍ഡ് മുന്‍ കോര്‍പറേറ്റര്‍ എന്‍. മഞ്ജുനാഥ്, കര്‍ണാടക മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കവിത ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.
101 വിടുകളുടെ പദ്ധതിയുമായിട്ടാണ് സംഘടന മുന്നോട്ട് പോകുന്നത് ആദ്യഘട്ടത്തിന്റെ 15 ഭവനത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭി ക്കുമെന്ന് പ്രസിഡന്റ് രാജന്‍ ജോക്കബ് അറിയിച്ചു. സ്‌പോണ്‍സേഴ്സ്, ജില്ലാ നേതാക്കള്‍, സോണ്‍ നേതാക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ട്രഷറര്‍ അനില്‍ പ്രകാശ്, വൈസ് പ്രസിഡന്റ് അജു കുത്തൂര്‍, ജോയിന്റ് സെക്രട്ടറിമാരായ രമേശന്‍, ജയരാജന്‍, ജോയിന്റ് ട്രഷറര്‍ രാംദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സോണുകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരുന്നു.
<BR>
TAGS : SKKS
SUMMARY : Suvarna Karnataka Kerala Samajam Suvarna Bhavanam project started
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…