ബെംഗളൂരു: ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസിന്റെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (സിഐഡി) കൈമാറിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പാർട്ടി പ്രവർത്തകന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്.
ലൈംഗികാരോപണങ്ങൾ നേരിടുന്ന ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ. നിലവിൽ സൂരജ് പോലീസ് കസ്റ്റഡിയിലാണ്. ഹാസൻ ഹോളെനരസിപുര റൂറൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് സിഐഡിക്ക് കൈമാറിയത്. ജൂൺ 16ന് ഫാം ഹൗസിൽ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്‌ചയാണ് ഹോളനരസിപുര പോലീസ് സ്റ്റേഷനിൽ ജെഡിഎസ് പ്രവർത്തകൻ പരാതി നൽകിയത്.
എന്നാൽ സംഭവത്തിൽ സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ വ്യാജ പരാതി നൽകിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം. സൂരജിന്റെ അടുത്ത സഹായി ശിവകുമാറിൻ്റെ പരാതിയിൽ വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകനും ഇയാളുടെ ഭാര്യാസഹോദരനുമെതിരെ പോലീസ് കേസെടുത്തിരുന്നു. സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പിന്നീട് ഇത് മൂന്ന് കോടിയായി കുറച്ചതായും ആരോപണമുണ്ട്. എച്ച്.ഡി. രേവണ്ണയുടെ മൂത്തമകനാണ് സൂരജ് രേവണ്ണ.
TAGS: BENGALURU UPDATES| SOORAJ REVANNA
SUMMARY: Case against sooraj revanna transferred to cid
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…