ബെംഗളൂരു: സ്മാർട്ട് പാർക്കിംഗ് സംവിധാനം പരാജയപ്പെട്ടതിനെ തുടർന്ന് ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു. എംജി റോഡ്, ലാവെല്ലെ റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ നഗരത്തിലെ പ്രധാന മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം ബാധകമാകും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിബിഡിയിൽ പെയ്ഡ് പാർക്കിംഗ് നിർത്തിവെച്ചിരുന്നു. ഇതിനു പകരം സ്മാർട്ട് പാർക്കിംഗ് ആരംഭിച്ചു. എന്നാൽ ഏതാനും മാസങ്ങളായി സെൻട്രൽ പാർക്കിംഗ് സിസ്റ്റം (സിപിഎസ്) നിയന്ത്രിക്കുന്ന സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനരഹിതമാണ്.
ഇതോടെയാണ് പാർക്കിംഗ് ലോട്ട് ഓപ്പറേറ്റർമാർക്ക് പെയ്ഡ് പാർക്കിംഗ് പുനരാരംഭിക്കാൻ ബിബിഎംപി അനുമതി നൽകിയത്. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും നാലുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 30 രൂപയുമാണ് നിരക്ക്. ബിബിഎംപി പേ ആൻഡ് പാർക്ക് എന്ന പേരിലാണ് പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ പ്രവർത്തിക്കുന്നത്.
The post സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു appeared first on News Bengaluru.
ചെന്നൈ: : പ്രശസ്ത തമിഴ് നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.…
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി…
തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ്…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…