സൈക്ലിങ് മത്സരത്തിനിടെ മലയാളിതാരത്തെ ഇടിച്ചിട്ട കാർ 2 മാസമായിട്ടും കണ്ടെത്താനായില്ല

ബെംഗളൂരു : കർണാടകയില്‍ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ 2 മാസമായിട്ടും കണ്ടത്താനായില്ല. അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് കഴിഞ്ഞ ഒക്ടോബർ 17 – നാണ് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ വലതുകാൽ മുട്ടിന് ഗുരുതരമായി പരുക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരു വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ റൂറൽ പോലീസിൽ പരാതി കൊടുത്തിട്ടും കാർ കണ്ടെത്താൻ പോലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് റോണിയുടെ ആരോപണം.

കൊച്ചി ഇൻഫോ പാർക്കിലെ ഐ.ടി. കമ്പനി ജീവനക്കാരനായ റോണി ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 1,000 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഹുബ്ബള്ളി- ദാവണഗെരെ- തുമകൂരു- മൈസൂരു ദേശീയ പാതയിലായിരുന്നു മത്സരം. ആകെ 11 പേരായിരുന്നു മത്സരാർഥികൾ. 17-ന് രാവിലെ ആറിന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.45-ഓടെ ചിത്രദുർഗയിലെത്തി. മേൽപ്പാലത്തിലെ പെഡസ്ട്രിയൻ പാതയിലൂടെ സഞ്ചരിച്ചപ്പോൾ പിന്നിൽനിന്ന് അതിവേഗമെത്തിയ കാർ റോണിയെ ഇടിച്ചിട്ടശേഷം കടന്നുപോകുകയായിരുന്നു. മൂന്ന് ലൈനുകളുള്ള പാതയിൽ വേഗതയിലെത്തിയ കാർ മുന്നിലുള്ള ലോറിയെ ഇടതുവശത്തുകൂടി മറികടക്കുന്നതിനിടെയാണ് തൻ്റെ സൈക്കളിനെ ഇടിച്ചതെന്ന് റോണി പറഞ്ഞു.

കാലിന് ഗുരുതരമായി പരുക്കേറ്റ റോണിയെ ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. 10 ലക്ഷം രൂപയോളം ചികിത്സക്കായി ഇതിനകം ചെലവഴിച്ചിട്ടും പരുക്കു പൂർണമായി ഭേദമായില്ല. ചലനശേഷി ലഭിക്കാൻ ഫിസിയോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. ഇടിച്ച കാർ കണ്ടെത്താനാവത്തതിനാൽ ഇൻഷുറൻസ് തുക ലഭിച്ചില്ലെന്നും ചികിത്സതുടരുന്നതിന് നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും  റോണി പറഞ്ഞു. അമിത വേഗതയിലെത്തി തന്നെ ഇടിച്ചിട്ട കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും കണ്ടെത്താനുള്ള നടപടികൾ പോലീസ് കാര്യക്ഷമമായി നടത്തുന്നില്ലെന്നും റോണി പറഞ്ഞു. ചികിത്സാർത്ഥം ബെംഗളൂരുവിൽ തുടരുകയാണ് റോണി ജോസ്.
<br>
TAGS : ACCIDENT
SUMMARY : Even after 2 months, the car that hit the Malayalee player during the cycling race was not found

Savre Digital

Recent Posts

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

31 minutes ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

50 minutes ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

2 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

2 hours ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

3 hours ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

4 hours ago