ബെംഗളൂരു: കർണാടകയിൽ സൈനികനെ അതിക്രൂരമായി ആക്രമിച്ച് മദ്യപ സംഘം. തുമകുരു കൊരട്ടഗെരെ താലൂക്കിലെ ബൈരേനഹള്ളി ക്രോസിന് സമീപമാണ് സംഭവം. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ നിയമിതനായ ഗോവിന്ദരാജു (30) ആണ് ആക്രമണത്തിനിരയായത്.
അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു ഗോവിന്ദരാജു. കഴിഞ്ഞ ദിവസം കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോവിന്ദയെ അഞ്ചംഗ മദ്യപസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
കൊരട്ടഗെരെ താലൂക്കിലെ അരസപുര സ്വദേശി ഭരത് (29), മധുഗിരി താലൂക്കിലെ കൊടഗദലയിലുള്ള പുനീത് (32), ഹുനസവാദിയിലെ ഗൗരിശങ്കർ (32), കൊടിഗെനഹള്ളിക്കടുത്ത് ബട്ടഗെരെയിലെ ശിവ (32), ദിലീപ് (35) എന്നിവരാണ് ഗോവിന്ദയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് ഗോവിന്ദ ഉടൻ പോലീസിൽ പരാതി നൽകി. കേസിൽ പുനീത്, ഭരത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…