ബെംഗളൂരു: സൈബർ തട്ടിപ്പിന് ഇരയായ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കോലാർ ഗോൾഡ് ഫീൽഡ്‌സ് സ്വദേശിയും മഹാറാണി ക്ലസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയുമായ പവനയാണ് (20) മരിച്ചത്. കോളേജിലെ ഹോസ്റ്റൽ മുറിയിലാണ് പവനയെ തിങ്കളാഴ്ച രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അർദ്ധരാത്രി കഴിഞ്ഞ് പവനയുടെ സുഹൃത്ത് മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മരണം പുറത്തറിയുന്നത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. പവനയുടെ മൊബൈൽ ഫോണിൻ്റെ ലോക്ക് തുറക്കാൻ കഴിഞ്ഞിട്ടില്ല. സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ഓൺലൈൻ ഇടപാടുകൾ പരിശോധിക്കാൻ ഫോൺ അൺലോക്ക് ചെയ്യാൻ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സൈബർ തട്ടിപ്പുകാർക്ക് കൊടുക്കാൻ പവന സുഹൃത്തുക്കളിൽ നിന്ന് 15,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 10,000 രൂപ തിരികെ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മരണക്കുറിപ്പിൽ തനിക്ക് പണം കടം നൽകിയ സുഹൃത്തുക്കളുടെ പേരുകൾ പറഞ്ഞതായും തനിക്ക് വേണ്ടി പണം തിരികെ നൽകാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.
TAGS: KARNATAKA| CYBER FRAUD
SUNMARY: College student falls victim for cyber fraud commits suicide
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…