ബെംഗളൂരു: സൈബർ തട്ടിപ്പ് കേസുകളില്‍ കോഴിക്കോട്, എറണാകുളം സ്വദേശികളായ മൂന്നുപേരെ മംഗളൂരു പോലീസ് കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. സി.ബി.ഐ. ഉദ്യോഗസ്ഥൻ എന്ന വ്യാജേന മംഗളൂരു കാവൂർ സ്വദേശിയിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സൗത്ത് തൻയേൽ വീട്ടിൽ ടി.എച്ച്. മുഹമ്മദ് നിസാ(33)റിനെയും മറ്റൊരു കേസിൽ കോഴിക്കോട് തിരുവണ്ണൂർ സ്വദേശി കെ.പി. സാഹിൽ (20), കൊയിലാണ്ടി മാപ്പിളവീട്ടിൽ മുഹമ്മദ് നഷാത്ത് (20) എന്നിവരെയുമാണ് കാവൂര്‍ പോലീസ് പിടികൂടിയത്.
സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാളെ വിളിച്ച് മയക്കുമരുന്നു കേസുകളിലും മറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നും കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം തരണമെന്നും പറഞ്ഞാണ് മുഹമ്മദ് നിസാര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആറ് സൈബർ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് സാഹിലും നഷാത്തും ചേര്‍ന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നും നാല് സൈബർ ക്രൈം കേസുകൾ ഇവർക്കെതിരേ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
<BR>
TAGS : CYBER FRAUD
SUMMARY : Cyber fraud: Three Malayalis arrested
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…