ബെംഗളൂരു: മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. ശശി കുമാർ എം. (25), സച്ചിൻ എം. (26), കിരൺ എസ്. കെ. (25), ചരൺ രാജ് സി. (26) എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ കമ്പനികളുടെ രേഖകൾ ഉണ്ടാക്കി നിരവധി ആളുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ പ്രതികൾ തുറന്നിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് ഉദ്യോഗസ്ഥർ പറഞ്ഞു.
സൈബർ തട്ടിപ്പിൽ നിന്ന് ലഭിച്ച വരുമാനം ഇത്തരം ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇവർ നിക്ഷേപിച്ചിരുന്നത്. ഹരിയാനയിലെ ഫരീദാബാദ്, ഉത്തർപ്രദേശിലെ നോയിഡ, പഞ്ചാബിലെ ബതിന്ഡ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തതുൾപ്പെടെ ഒന്നിലധികം കേസുകളുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്.
വ്യാജ മൊബൈൽ ആപ്പുകൾ വഴി ഉയർന്ന വരുമാനം നൽകുന്ന നിക്ഷേപ സ്കീമിന്റെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇരകളെ വിവിധ വ്യാജ ഐപിഒ സ്റ്റോക്കുകളിൽ നിക്ഷേപിക്കാനും സംഘം പ്രേരിപ്പിച്ചതായി ഇഡി കണ്ടെത്തി.
സൈബർ ക്രൈം വരുമാനം ശേഖരിക്കുന്നതിനായി സൃഷ്ടിച്ച ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാനായിരുന്നു പ്രതികൾ ആളുകളോട് ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഇഡി പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: ED arrests 4 in cyber investment scam
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…