ബെംഗളൂരു: സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു. ദേവനഹള്ളിയിലെ വിജയപുരയിലാണ് സംഭവം. അച്ഛനൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന വരുൺ ആണ് മരിച്ചത്. നെയ്ത്തുകാരനായ പിതാവ് മുരളീധറിനു അപകടത്തിൽ ഗുരുതര പരുക്കേറ്റു.
നാട്ടുകാർ ചേർന്ന് ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരളിയുടെ നില അതീവഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ഇരുവരും ബന്ധുവീട്ടിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. മരക്കൊമ്പ് ഇവർ സഞ്ചരിച്ച സ്കൂട്ടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടിയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വരുൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ദേവനഹള്ളി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Bengaluru teen dies after tree branch falls on scooter in Devanahalli
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…