Categories: KERALATOP NEWS

സ്‌കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കല്‍ നാഗംവേലില്‍ ലാല്‍ സി ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ സി ലാല്‍ (കുഞ്ഞാറ്റ) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു 12 വയസുകാരി. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞദിവസം സ്‌കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ ക്രിസ്റ്റല്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരിക്കെ ഇന്നാണ് മരിച്ചത്. അമ്മ: നീതു. സഹോദരങ്ങള്‍: നോയല്‍ സി ലാല്‍, ഏഞ്ചല്‍ സി ലാല്‍.

TAGS : KOTTAYAM | GIRL | DEAD
SUMMARY : Tragic end for the 7th class girl who collapsed during the school race

Savre Digital

Recent Posts

വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…

38 minutes ago

യു.എ.ഇ യില്‍ സ്റ്റാഫ്നഴ്സ് (പുരുഷന്‍) 50 ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബെംഗളൂരു: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അബുദാബി കേന്ദ്രമായുളള ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് സ്റ്റാഫ്നഴ്സ് (പുരുഷന്‍) 50 ഒഴിവുകളിലേയ്ക്ക്…

45 minutes ago

പാനൂര്‍ അക്രമം; ഒളിവില്‍ പോയ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ പിടിയില്‍

കണ്ണൂര്‍: പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാറാട്ട് മൊട്ടേമ്മല്‍…

1 hour ago

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…

2 hours ago

“സയൻസിലൂടെ ഒരു യാത്ര”ശാസ്ത്ര പരിപാടി ശ്രദ്ധേയമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…

2 hours ago

ക്രിസ്മസ്, പുതുവത്സര അവധി; കോയമ്പത്തൂരിൽ നിന്ന് മംഗളൂരു വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍, വഡോദര-കോട്ടയം, ചെർലപ്പള്ളി-മംഗളൂരു റൂട്ടുകളിലും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…

2 hours ago