Categories: KERALATOP NEWS

സ്കൂളിലെ ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 100 ലേറെ പേര്‍ ആശുപത്രിയില്‍

കണ്ണൂർ; ജില്ലയിലെ തടിക്കടവ് ഗവണ്‍മെൻറ് ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് റിപ്പോർട്ടുകള്‍.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി. വിദ്യാർഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്‌കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരില്‍ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.

ചികിത്സയിലുള്ള പലരും ഇന്ന് രാവിലെയോടെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതർ അറിയിച്ചു.

TAGS : KANNUR | SCHOOL | FOOD POISON
SUMMARY : Ate chicken curry at school; Later, more than 100 people, including teachers and students, were hospitalized

Savre Digital

Recent Posts

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

13 minutes ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

45 minutes ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

1 hour ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

1 hour ago

ബെംഗളൂരു വിമാനത്താവളത്തിൽ ഗിബ്ബൺ കുരങ്ങുകളുമായി പിടിയിലായ യുവതി നേരത്തെ സമാനക്കേസുകളിലും പ്രതി

ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശിനി സമാനക്കേസുകളിൽ…

2 hours ago

എസ്.എസ്.എഫ് സാഹിത്യോത്സവ്

ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…

2 hours ago