ബെംഗളൂരു: സ്കൂൾ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥി മരിച്ചു. മാണ്ഡ്യ മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. അരുണാചൽ പ്രദേശ് സ്വദേശിയായ കെർലാങ് (13) ആണ് മരിച്ചത്. 29 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി മലവള്ളിയിൽ നിന്നുള്ള ബിസിനസുകാരൻ സ്കൂൾ കുട്ടികൾക്കായി ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ചില വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വിദ്യാർഥികളുടെ ആരോഗ്യനില കൂടുതൽ വഷളായെങ്കിലും, സ്കൂൾ ഭരണകൂടം അശ്രദ്ധ കാണിക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തില്ല. തുടർന്ന് ഞായറാഴ്ച കുട്ടികളുടെ രക്ഷിതാക്കൾ ഇടപെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ തന്നെ ഒരു വിദ്യാർഥി മരണപ്പെടുകയായിരുന്നു. രോഗബാധിതരായ മറ്റ് മലവള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചില വിദ്യാർഥികളുടെ ആരോഗ്യനില അതീവ ഗുരുതരമായ അഞ്ച് പേരെ മാണ്ഡ്യ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രോഗബാധിതരായ 29 വിദ്യാർഥികളിൽ 27 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. ജില്ലാ ആരോഗ്യ ഓഫീസർ മോഹൻ ആശുപത്രിയിലെത്തി വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാണ്ഡ്യ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: FOOD POISON
SUMMARY: One dead, at least 29 sick due to suspected food poisoning at pvt residential school in Malavalli
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…