തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കും. കഴിഞ്ഞ ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്. അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കാൻ അധ്യാപകർക്കായി നവീകരിച്ച പരിശീലന പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപക-വിദ്യാർഥി- രക്ഷാകർതൃ ബന്ധം ദൃഢമാക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങളേർപ്പെടുത്തും. യോഗയോ വ്യായാമങ്ങളോ സംഘടിപ്പിക്കും. മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായവർക്കും കൗൺസിലിംഗ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തും. റാഗിങ്, സമ്മർദ്ദം തുടങ്ങിയവ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം ഏകോപിപ്പിക്കാനും തീരുമാനമായി. എല്ലാ കലാലയങ്ങളിലും വിദ്യാർഥികളുടെ പരാതികൾ പരിശോധിക്കാൻ സ്‌പെഷ്യൽ മോണിറ്ററിംഗ് ടീം വിന്യസിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KERALA | ZUMBA
SUMMARY: Kerala Schools to teach zumba dance to students
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…