ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കുമെന്ന് ആരോഗ്യ വെളുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സ്കൂളുകളിൽ യോഗാധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗയുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും യോഗയും മതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഇത് എല്ലാ മതങ്ങൾക്കും അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗാഭ്യാസം ശാരീരികവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുമെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇതിനു പുറമെ അലോപ്പതിയും ആയുഷും ആരോഗ്യവകുപ്പിൽ സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ആരോഗ്യ വകുപ്പിൻ്റെ ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളിലാണ് സർക്കർ തലത്തിൽ യോഗ പഠിപ്പിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങൾ വരാതിരിക്കാൻ യോഗയും ആയുർവേദവും ആരോഗ്യപ്രശ്‌നങ്ങൾ വന്നശേഷം ചികിത്സിക്കാൻ അലോപ്പതിയും ആവശ്യമാണ്. യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
TAGS: KARNATAKA| YOGA TRAINING| SCHOOLS
SUMMARY: Yoga training to be restarted in schools of karnataka
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…